Sunday, 15 July 2018

നാനോ തീർന്നോ!!!
കുഞ്ഞൻ കാറെന്ന് വിശേഷണം നേടി ജനങ്ങൾ ഏറെ സ്നേഹിച്ച വാഹനമായിരുന്നു ടാറ്റാ നാനോ. എന്നാൽ നാനോയുടെ നിർമാണം അവസാനിപ്പിക്കാൻ പോകുകയാണെന്ന് അഭ്യൂഹങ്ങളുണ്ട്. ജൂൺ മാസം കമ്പനി ഒരേയൊരു കാർ മാത്രമാണ് നിർമ്മിച്ചത്. ഇതാണ് നാനോ കാറിന്റെ നിര്‍മാണം ടാറ്റാ മോട്ടോര്‍സ് ലിമിറ്റഡ് അവസാനിപ്പിക്കുകയാണെന്ന സംശയത്തിന്റെ കാരണം.

അതേ സമയം ടാറ്റ ഗ്രൂപ്പ് ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം പുറത്ത് അറിയിച്ചിട്ടില്ല. ടാറ്റ ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ 'ബ്രെയിന്‍ ചെെല്‍ഡ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാനോയുടെ മൂന്ന് യൂണിറ്റുകള്‍ മാത്രമാണ് ജൂണ്‍ മാസത്തില്‍ വിറ്റത്. കഴിഞ്ഞ മാസം ജൂണില്‍ 167 യൂണിറ്റ് കാറുകള്‍ വിറ്റപ്പോള്‍ 25 നാനോ കയറ്റുമതി ചെയ്‌തിരുന്നു.

എന്നാല്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും കസ്റ്റമര്‍ ഡിമാന്റുള്ള കീ മാര്‍ക്കറ്റുകള്‍ക്ക് വേണ്ടി ഉത്പാദനം തുടരുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.
Share:

Wednesday, 11 July 2018

തണ്ടർ ബേർഡിന്റെ പുതിയ മുഖംറോയല്‍ എന്‍ഫീല്‍ഡ് സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാത്തവരാരുമുണ്ടാകില്ല. കാരണം, അത്ര രാജകീയമാണ് അതിലെ യാത്ര. പ്രത്യേകിച്ച് തണ്ടര്‍ബേര്‍ഡ്. ക്ലാസിക്ക് ലുക്കിനൊപ്പം യാത്രാസുഖവും തണ്ടര്‍ബോര്‍ഡിനോടുള്ള ആരാധന കൂട്ടി. ഇപ്പോഴിതാ ക്ലാസിക് ലുക്കിന് ഒട്ടും കോട്ടം തട്ടാത്തവിധത്തില്‍ ന്യൂജനറേഷന്‍ ലുക്കിലേക്ക് മാറി ഓടുന്ന കാഴ്ചയാണ് തണ്ടര്‍ബേര്‍ഡില്‍. അത്തരമൊരു മാറ്റത്തിന് റോയല്‍ എന്‍ഫീല്‍ഡിനെ പ്രേരിപ്പിച്ച ഘടകം മറ്റൊന്നുമല്ല.

എന്‍ഫീല്‍ഡ് ബൈക്കുകള്‍ വാങ്ങി ഓള്‍ട്ടറേഷന്‍ നടത്തുന്നവരുടെ എണ്ണം കൂടിയതു തന്നെ. ഹാന്‍ഡില്‍ ബാറും സീറ്റും സൈലന്‍സറുമൊക്കെയാണ് പലരും പുതിയത് ഘടിപ്പിച്ചത്. ഇതോടെയാണ് ന്യൂജന്‍ ടേസ്റ്റിനൊത്തുകൂടി സഞ്ചരിക്കാന്‍ എന്‍ഫീല്‍ഡ് തീരുമാനിച്ചതെന്ന് വേണം പറയാന്‍.

തണ്ടര്‍ബേഡ് എക്‌സ് ആണ് ന്യൂജനറേഷനെ ആകര്‍ഷിക്കുന്ന ആ മോസ്റ്റ് മോഡേണ്‍ വണ്ടി. തണ്ടര്‍ബേര്‍ഡ് 350 എക്‌സ്, 550 എക്‌സ് മോഡലുകളിലൂടെയാണ് ആ മാറ്റം കൊണ്ടുവന്നത്. ഓള്‍ ബ്ലാക്ക് തീം, കറുപ്പഴകുള്ള ഫെന്‍ഡറും സൈഡ് പാനലുകളും എന്‍ജിനും സൈലന്‍സറും, ഹെഡ്ലാമ്പിനും ഇരട്ട മീറ്റര്‍ കണ്‍സോളിനും ചുറ്റമായി ക്രോമിയം തിളക്കം, ഒന്‍പതു സ്‌പോക്ക് അലോയ്വീല്‍...യുവാക്കളെ ആകര്‍ഷിക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ടതില്‍.

ഹെഡ്‌ലാമ്പിനുള്ളിലും കറുപ്പ് നിറമാണ്. ഓറഞ്ച്, നീല, വെള്ള, ചുവപ്പ് എന്നീ നിറങ്ങളിലാണ് ടാങ്ക്. ടാങ്കിന്റെ അതേ നിറത്തില്‍ അലോയ്വീലിലും കാണാനാകും. ഉയരം കൂടി വശങ്ങളിലേക്ക് നീങ്ങിനിന്ന ഹാന്‍ഡില്‍ ബാര്‍ മാറ്റി പുതിയ ഷോര്‍ട്ട് ബാര്‍ നല്‍കി. സിംഗിള്‍ പീസ് സീറ്റ്, ഗ്രാബ് റെയില്‍ എന്നിവയിലുമുണ്ട് ന്യൂജന്‍ മാറ്റങ്ങള്‍.

ഭംഗികൂട്ടാനുള്ള എല്ലാ മാറ്റങ്ങളും എന്‍ഫീല്‍ഡ് നടത്തിയിട്ടുണ്ട്. പക്ഷേ, എന്‍ജിനില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇപ്പോള്‍ നിരത്തിലോടുന്ന തണ്ടര്‍ബേര്‍ഡിലുള്ള അതേ എന്‍ജിന്‍ തന്നെയാണ് പുതിയതിലും. 19.8 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കുമേകുന്ന 346 സിസി എന്‍ജിനാണ് 350 എക്‌സിലുള്ളത്.

ദീര്‍ഘദൂര യാത്രകള്‍ക്ക് ഇണങ്ങിയതായിരുന്നു എന്നും എന്‍ഫീല്‍ഡ്. ഇനിയും അതിന് മാറ്റമുണ്ടാവില്ല. ഹാന്‍ഡില്‍ ബാറിലെ മാറ്റം കുറച്ചുകൂടി സവാരി സുഖം നല്‍കുന്നതാണ്. അതുകൊണ്ടുതന്നെ തണ്ടര്‍ബേര്‍ഡ് എക്‌സ് ദീര്‍ഘദൂര യാത്രയിലെ രാജാവാകുമെന്നുറപ്പ്. തണ്ടര്‍ ബേര്‍ 350 എക്‌സിന്റെ കൊച്ചി ഓണ്‍റോഡ് വില 1.75 ലക്ഷമാണ്. തണ്ടര്‍ബേര്‍ഡ് 500 എക്‌സിന് 2.22 ലക്ഷം രൂപയും വില വരും.
Share:

Sunday, 8 July 2018

കുടുതൽ കരുത്തോടെ മഹീന്ദ്ര ടിയുവി 300 പ്ലസ്‌


    പത്തുലക്ഷം രൂപയിൽ കുറഞ്ഞ വിലയ്ക്ക് യഥാർഥ എസ്യുവി എന്ന ആവശ്യം യാഥാർഥ്യമാക്കി മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ  ടിയുവി 300 പ്ലസ് നിരത്തിലെത്തി. വിശാലമായ ഉൾഭാഗവും സുഖകരമായ ഡ്രൈവിങ്ങും വാഗ്ദാനംചെയ്യുന്ന ഒമ്പത‌് സീറ്റർ ടിയുവി 300 പ്ലസ‌് 2015ൽ അവതരിപ്പിച്ച ടിയുവി 300 ന്റെ ചുവടുപിടിച്ചാണ‌് വരുന്നത‌്‌. കൂടുതൽ സ്ഥലവും കരുത്തും എന്ന ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് ടിയുവി 300 പ്ലസ് വിപണിയിലിറക്കുന്നതെന്ന് കമ്പനി അറിയിച്ചു

4400 എംഎം നീളവും 1835 എംഎം വീതിയും 1812 എംഎം ഉയരവും ഉള്ള യഥാർഥ എസ്യുവിയായാണ് ടിയുവി 300 പ്ലസിന്റെ വരവെന്ന‌് കമ്പനി അവകാശപ്പെടുന്നു. ഫ്രണ്ട് ഗ്രിൽ, അലോയ് വീൽ എന്നിവ  കാഴ്ചയ‌്ക്ക് ഗാംഭീര്യം നൽകുന്നു. വിപണിയിൽ കരുത്തു തെളിയിച്ച  120 ബിഎച്ച്പി, 2.2 ലിറ്റർ എം ഹോക് എൻജിനാണ് ടിയുവിയുടെ ശക്തി. 280 എൻ എം ടോർകും ടിയുവി വാഗ്ദാനംചെയ്യുന്നു. സ്കോർപ്പിയോയിൽനിന്ന് ഉൾക്കൊണ്ട ഷാസിയും  ശക്തമായ സ്റ്റീൽബോഡിയും  സുരക്ഷ കൂട്ടുന്നു.

യാത്ര കൂടുതൽ സുഖപ്രദമാക്കാൻ കുഷ്യൻ സസ്പെൻഷൻ സാങ്കേതികവിദ്യയും തുകൽസീറ്റുകളും ഉപകരിക്കും. ഹൈവേയിലെ ഡ്രൈവിങ് ആസ്വാദനത്തിന് സിക്സ് സ്പീഡ് ട്രാൻസ്മിഷനുണ്ട്. പിന്നിലെ സീറ്റുകൾ മടക്കി ലഗേജ് വയ‌്ക്കാൻ കൂടുതൽ ഇടം കണ്ടെത്താം.
ജിപിഎസ് നാവിഗേഷനോടുകൂടിയ ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റിനായി നൽകിയിട്ടുണ്ട്. ബ്ലൂ സെൻസ് ആപ്, എകോ മോഡ്, മൈക്രോ ഹൈബ്രിഡ്,  ബ്രേക് എനർജി റീജനറേഷൻ, ഇന്റലി പാർക് റിവേഴ്സ് അസിസ്റ്റ് തുടങ്ങിയ സാങ്കേതികസൗകര്യങ്ങളിലും പുതുമകളുണ്ട്.

മജസ്റ്റിക് സിൽവർ, ഗ്ലേഷിയർ വൈറ്റ്, ബോൾഡ് ബ്ലാക്, ഡൈനാമോ റെഡ്, മോൾട്ടൻ ഓറഞ്ച് എന്നീ നിറങ്ങളിൽ ലഭ്യമാണ്. പി 4, പി 6, പി 8 എന്നിങ്ങനെ മൂന്നുപതിപ്പുകളാണുള്ളത്. 9.66 ലക്ഷം രൂപയാണ് കൊച്ചിയിലെ എക്സ് ഷോറൂം വില.

Share:

Monday, 25 June 2018

വീലുകൾ ആൻഡ് വേവ്സ് 2018: റോയൽ എൻഫീൽഡ് അവതരിപ്പിച്ച മൂന്ന് മെച്ചപ്പെടുത്തിയ ഇഷ്ടാനുസൃത ബൈക്കുകൾ


വീൽസ് ആൻഡ് വേവ്സ് എന്നത് മോട്ടോർസൈക്കിൾ ആന്റ് സർഫിംഗ് ഫെസ്റ്റിവലാണ്. എല്ലാ വർഷവും ഫ്രാൻസിന്റെ ബൈത്സിസ് നഗരത്തിലാണ് സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള ബൈക്ക് നിർമ്മാതാക്കൾ ഈ ഇവന്റിൽ ഇഷ്ടാനുസരണം ബൈക്കുകൾ അവതരിപ്പിക്കുന്നു. ഇതേ പരിപാടിയിൽ റോയൽ എൻഫീൽഡ് അതിന്റെ മൂന്നു കസ്റ്റംസ് ബൈക്കുകൾ അവതരിപ്പിച്ചു. റോയൽ എൻഫീൽഡ് നൽകുന്ന മൂന്ന് ബൈക്കുകൾ കമ്പനിയുടെ വരാനിരിക്കുന്ന ബൈക്കുകൾ ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയിൽ പരിഷ്കരിച്ചിട്ടുണ്ട്. കമ്പനിയുടെ പരിഷ്കരിച്ച ബൈക്കുകൾ ലോക്ക് സ്റ്റോക്കും രോഹിണി ഇന്റർസെപ്റ്ററും നൽകി

ലോക്ക് സ്റ്റോക്ക്


ലോണ്ടിംഗ് സ്റ്റോക്ക് കോണ്ടിനെന്റൽ GT650 ഇരട്ടത്തിൽ പരിഷ്കരിച്ചിരിക്കുന്നു. എൻജിൻ കീഴിൽ രണ്ട് ബാരൽ പുറത്തേക്ക് വരുന്നതിനാൽ ബൈക്കിന് ഈ പേര് നൽകിയിട്ടുണ്ട്. റോയൽ എൻഫീൽഡും ഹാരിസ് പ്രകടനവും ബൈക്ക് റേസിനു യോജിച്ച ഫ്രെയിം തയ്യാറാക്കിയിട്ടുണ്ട്. ലോക്കറ്റ് സ്റ്റോക്കിന് പിന്നിലെ കമ്പനിയുടെ ആശയം വിന്റേജ് ലുക്കുമായി ഒരു പ്രകടനം ബൈക്ക് സൃഷ്ടിക്കുക എന്നതാണ്. നൈട്രസ് കുത്തിവയ്പ്പ് ഉപയോഗിച്ചാണ് യുഎസ് കമ്പനി റോയൽ എൻഫീൽഡ് എന്ന എസ്.ഒ.പിസൈക്സിന്റെ സഹായത്തോടെ 650 സിസി എൻജിൻ 865 സിസി എൻജിനാക്കി മാറ്റിയത്. ബൈക്കിൽ വേറൊരു തരത്തിലുള്ള പെയിന്റിങ് ഉണ്ടായിരുന്നു. ബൈക്കിൻറെ ബാക്കി ഭാഗങ്ങൾ തികച്ചും വ്യത്യസ്തമാണ്.

രോഹിണി


ഒരു ബൈക്കിനായി ഈ പേര് അൽപ്പം ബുദ്ധിമുട്ടുള്ളതായി നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം. സ്വിറ്റ്സർലൻഡിൽനിന്നുള്ള കസ്റ്റംസ് ബൈക്ക് കമ്പനിയായ യംഗ് ഗാസ്സ് സ്പീഡ് ഷോപ്പ് ഇൻഡ്യൻ സ്പെയ്സ് പ്രോഗ്രാമിൽ നിന്നും റോഹിണി സാറ്റലൈറ്റുകളിൽ നിന്നും ഈ ബൈക്ക് പണിയാൻ പ്രചോദനം നൽകുന്നു. 'ട്രൈഫ്സ്' ത്രെട്രാക്സ് ആർ. യംഗ് ഗൺസ് ബൈക്ക് റേഡിയോ ലുക്ക് ഉപയോഗിച്ച് ഒരു ആധുനിക ബൈക്ക് ബൈക്ക് നിർദേശിച്ചു. ഇതിനോടൊപ്പം രോഹിണി കോണ്ടിനെന്റൽ ജിടി 650 ന് മാറ്റമുണ്ടാക്കിയിട്ടുണ്ട്.

ഇന്റർസെപ്റ്റർ


പട്രോളിംഗ് ഈ ചടങ്ങിൽ സമ്മാനിച്ചു മൂന്നാം കസ്റ്റം ബൈക്ക് റോയൽ എൻഫീൽഡ് ആണ്. ബൈക്ക് സാധാരണ പട്രോളിംഗ് ജിടി 650 മാറ്റം ചെയ്തു. കോസ്മെറ്റിക് ഉപയോഗിക്കുന്ന ഭാഗങ്ങൾ നീക്കം ബൈക്ക് പരിഷ്ക്കരണം സമയത്ത് സ്റ്റാൻഡേർഡ് ഇംതെര്ചെപ്തൊര്സ് വെറും ആവശ്യമായ ഭാഗങ്ങൾ കാത്തു തോന്നുന്നു. ചില ചെറിയ മാറ്റങ്ങളും ചെയ്തു. ബൈക്ക് ആഴമുള്ള ചുവപ്പ്, എഞ്ചിനുകൾ കറുത്ത ചായം ചെയ്തു. കൂടാതെ, ബൈക്കിൽ വയർ കാണില്ല. എല്ലാ ബൈക്കുകൾ മാത്രമേ നിയന്ത്രണങ്ങൾ ഇംത്ര്ലൈസ്ദ് ചെയ്തു. പഴയ എമ്പയർ മോട്ടോർസൈക്കിൾ ബൈക്ക് നിർമ്മിച്ചത്. ഈ കമ്പനി യുകെയിൽ ഉള്ളതാണ്.


Share:

ജീപ്പ് കോംപാസ് ലിമിറ്റഡ് എഡിഷൻ ലോഞ്ച്ജീപ്പ് കമ്പോസ് എസ്.യു.വിയുടെ പരിമിത പതിപ്പ് പുറത്തിറക്കി. ബേഡ്രക് എഡിഷനായി ഇത് അറിയപ്പെടുന്നു. 17.53 ലക്ഷം രൂപയാണ് ഡൽഹി എക്സ് ഷോറൂം വില. ബേട്രോക് പതിപ്പ് സ്പോർട് വേരിയന്റിൽ തയ്യാറാക്കിയിട്ടുണ്ട്.

കാർഡീക്കോ ഡോട്ട് കോം അനുസരിച്ച് ബേഡ്രോക്ക് എഡിഷൻ ഡീസൽ എൻജിനുകളിൽ മാത്രമാണ് ലഭിക്കുക. നിയന്ത്രിത മോഡലിന് 2.0 ലിറ്റർ ഡീസൽ എൻജിനാണ് ഉള്ളത്. ഇത് 173 പി.സിയും ടോറിക് 350 എൻഎം ചക്രവീര്യവും നൽകുന്നു. 6 സ്പീഡ് മാന്വൽ ഗിയർബോക്സിലേക്ക് എഞ്ചിൻ ബന്ധിപ്പിച്ചിരിക്കുന്നു.

ബേഡ്രക്കുകളുടെ വില അല്പം കൂടിയെങ്കിലും, മറ്റ് ആളുകളിൽ നിന്നും വ്യത്യസ്തരായിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവകാശമുണ്ട്. 17 ഇഞ്ച് അലോയ് വീൽ, പുഷ് ബട്ടൺ സ്റ്റാർട്ട് എൻജിൻ, കീവേഡ് എൻട്രി എൻട്രി, കോൺഫറൻസിംഗ് ഫോഗ് ലാമ്പുകൾ, റിയർ ഫോഗ് ലാമ്പുകൾ, റിവേഴ്സ് പാർക്കിങ് സെൻസർ എന്നിവയും ഇതിലുണ്ട്. ജീപ്പ് കോംപാസ് ബേഡ്റോക്ക് വെളുത്ത, ഗ്രേ, റെഡ് എന്നീ മൂന്നു നിറങ്ങളിൽ ലഭ്യമാണ്.

Share:

Monday, 18 June 2018

ഇക്കോസ്പോർട്ട്‌ എസ് ബൂസ്റ്റ്   വിപണിയിലെ കിടമത്സരങ്ങളിൽ പിന്നോക്കംപോകാതിരിക്കാൻ ആറുമാസത്തിനുള്ളിൽ രണ്ടാം തവണയും പുത്തൻ പരിഷ്കാരങ്ങൾ വരുത്തി ഫോർഡ് തങ്ങളുടെ പ്രധാന മോഡൽ ഇക്കോസ്പോർട്ട‌് എസ് ബൂസ്റ്റ് വിപണിയിൽ അവതരിപ്പിച്ചു.

കൂടുതൽ  മൈലേജ് ലക്ഷ്യമിട്ട‌് എൻജിൻശേഷി കുറച്ച്  1.0 ലിറ്റർ എൻജിനിലാണ് ഇക്കോസ്പോർട്ട‌് എസ് ഇക്കോബൂസ്റ്റ് എത്തുന്നത്. കൂടുതൽ പരുക്കൻ മുഖം നൽകി ഇക്കോസ്പോർടിനെ ജനകീയമാക്കി  മാറ്റാനാണ് ഫോർഡ് ശ്രമിക്കുന്നത്. നേരിയ കറുപ്പുനിറം പ്രതിഫലിക്കുന്ന (സ്മോക‌്ഡ്) ഹെഡ്ലാമ്പുകളും ടെയിൽലാമ്പുകളുമാണ് പുതിയ പതിപ്പിന്. ക്രോം അലങ്കാരങ്ങൾ നന്നെ കുറവ്. തിളക്കമേറിയ കാന്യൻ റിഡ്ജ് നിറം മേൽക്കൂരയ്ക്ക് കറുപ്പുനിറം നൽകിയിരിക്കുന്നു.  കൂർത്ത ഹെഡ്ലാമ്പുകൾക്കൊത്ത നടുവിലാണ് ഹെക്സഗണൽ ഹണികോമ്പ് ഗ്രിൽ.  ഗ്രെയ് സ്കിഡ് പ്ലേറ്റും സ്പ്ലിറ്ററും ഇക്കോസ്പോർട്ട‌് എസിന്റെ മുഖരൂപത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. 

200 മില്ലി മീറ്ററാണ്  ഗ്രൗണ്ട് ക്ലിയറൻസ്. പരിഷ്കരിച്ച 17 ഇഞ്ച് അഞ്ച‌് സ്പോക‌് അലോയ് വീലുകളാണ് മുഖ്യാകർഷണം. വൈദ്യുതി പിന്തുണയാൽ മിററുകൾ ക്രമീകരിക്കാനും മടക്കിവയ്ക്കാനും സാധിക്കും. പിന്നിൽ സ്പെയർ വീലാണ് പതിവുപോലെ ശ്രദ്ധയാകർഷിക്കുന്നത്.   ഇരുണ്ട പശ്ചാത്തലവും സാറ്റിൻ ഓറഞ്ച് നിറശൈലിയും ചേർന്ന‌് അകത്തളവും ഹൃദ്യമാക്കുന്നു. ഡാഷ്ബോർഡിന് കുറുകെയും സീറ്റുകളിലും, ഡോർഘടനകളിലും ഓറഞ്ച് നിറം നൽകിയിട്ടുണ്ട്. 8.0 ഇഞ്ച് ഫോർഡ് സിങ്ക് 3  ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് പുതിയ ഇക്കോ സ്പോർടിൽ. ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചറുകൾ ലഭ്യമാണ്. 

സ്റ്റീയറിങ‌് വീലിൽ ഓഡിയോ, ക്രൂയിസ്, ഫോൺ കൺട്രോളുകൾ ഉണ്ട്. ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ, തത്സമയ  ശരാശരി മൈലേജ്, താപംപോലുള്ള വിവരങ്ങൾ ഇൻസ്ട്രമെന്റ് കൺസോളിലുള്ള ഡിജിറ്റൽ ഡിസ്പ്ലേ കാണിക്കും. 'ഫൺ റൂഫെന്ന്' ഫോർഡ് വിശേഷിപ്പിക്കുന്ന സൺറൂഫാണ് ഇക്കോസ്പോർട്ട‌് എസിന്റെ മറ്റൊരു പ്രധാന വിശേഷം. 352 ലിറ്ററാണ്  ബൂട്ട് സ്പേസ്. ഫോർഡിന് ഏറ്റവും പ്രിയപ്പെട്ട 1.0 ലിറ്റർ ടർബോ ചാർജ്ഡ് ഇക്കോബൂസ്റ്റ് പെട്രോൾ എൻജിനാണ് ഇക്കോസ്പോർട്ട‌് എസിന്റെ പ്രധാന വിശേഷം. മൂന്നു സിലിൻഡർ പെട്രോൾ എൻജിൻ 123 ബിഎച്ച്പി കരുത്തും 170 എൻ എം ടോർക്കും പരമാവധി സൃഷ്ടിക്കും. ആറു സ്പീഡാണ് മാന്വൽ ഗിയർബോക്സ്. നിലവിലുള്ള 1.5 ലിറ്റർ ഡീസൽ എൻജിൻ പതിപ്പിലും ഇക്കോസ്പോർട്ട‌് എസ് ലഭ്യമാണ്. എബിഎസ്, ഇബിഡി, ആറ് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിങ് സംവിധാനം, ഹിൽ അസിസ്റ്റ് തുടങ്ങി അത്യാധുനിക സുരക്ഷാസംവിധാനങ്ങളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. 1.0 ലിറ്റർ പെട്രോൾ മോഡലിന് ലിറ്ററിന് 18 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.  പെട്രോൾ മോഡലിന് 11. 37 ലക്ഷവും ഡീസൽ മോഡലിന് 11.87 ലക്ഷവുമാണ് വില. 
Share:

ആനിവേഴ്സറി എഡിഷൻ ടാറ്റാ ടിഗോർ


ടാ​റ്റ​യു​ടെ കോം​പാ​ക്ട് സെ​ഡാ​ൻ മോ​ഡ​ൽ ടി​ഗോ​ർ വി​പ​ണി​യി​ലെ​ത്തി ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ടി​ഗോ​ർ ബ​സ് ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ പ​തി​പ്പ് ടാ​റ്റ മോ​ട്ടോ​ഴ്സ് പു​റ​ത്തി​റ​ക്കി.
ആ​ഢം​ബ​ര ഡി​സൈ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന പു​തി​യ എ​ഡി​ഷ​ന്‍റെ പെ​ട്രോ​ൾ പ​തി​പ്പി​ന് 5.68 ല​ക്ഷം രൂ​പ​യും ഡീ​സ​ൽ പ​തി​പ്പി​ന് 6.57 ല​ക്ഷം രൂ​പ​യു​മാ​ണ് (എ​ക്സ്-​ഷോ​റൂം ഡെ​ൽ​ഹി) വി​ല. ആ​ക്സ​സ​റി കി​റ്റ് അ​ട​ക്ക​മാ​ണി​ത്. എ​ക്സ് ടി ​ട്രിം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ടി​ഗോ​ർ ബ​സി​ൽ മാ​ന്വ​വ​ൽ ട്രാ​ൻ​സ്മി​ഷ​നും (എം​ടി) സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ലു​ട​നീ​ള​മു​ള്ള എ​ല്ലാ ഡീ​ല​ർ​ഷി​പ്പു​ക​ളി​ലും വാ​ഹ​നം ല​ഭ്യ​മാ​ണ്.
ര​ണ്ട് എ​യ​ർ​ബാ​ഗു​ക​ൾ, എ​ബി​എ​സ്, ഇ​ബി​ഡി (സി​എ​സ്‌​സി) കോ​ർ​ണ​ർ സ്റ്റ​ബി​ലി​റ്റി ക​ണ്‍ട്രോ​ൾ സ​ഹി​തം, റി​വേ​ഴ്സ് പാ​ർ​ക്ക് കാ​മ​റ തു​ട​ങ്ങി​യ സു​ര​ക്ഷാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ടി​ഗോ​റി​നു​ണ്ട്.
Share:
Powered by Blogger.

Follow by Email

Recent Posts

Unordered List

Pages

Theme Support